റോം: ഇറ്റാലിയന്‍ സീരി എയില്‍ കരുത്തരായ റോമക്ക് മികച്ച ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അവര്‍ ചീവോയെ തകര്‍ത്തു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു റോമ തിരിച്ചടിച്ചത്.
37-ാം മിനിറ്റില്‍ ഗുസ്മാനിലൂടെയാണ് ചീവോ ലീഡ് നേടിയത്. എന്നാല്‍ ആദ്യപകുതിയുടെ പരിക്കുസമയത്ത് എല്‍ ഷാര്‍വി റോമക്കായി സമനില ഗോള്‍ കണ്ടെത്തി. 52-ാം മിനിറ്റില്‍ എഡിന് സെക്കോയിലൂടെ ലീഡ് നേടുകയും ചെയ്തു. ഇഞ്ചുറി സമയത്ത് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പെറോട്ടി റോമയുടെ ഗോള്‍ പട്ടിക തികയ്ക്കുകയും ചെയ്തു. വിജയത്തോടെ 18 കളികളില്‍ നിന്ന് 38 പോയിന്റുമായി റോമ രണ്ടാം സ്ഥാനത്തു തുടരുന്നു.
മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള റോമയെ ഫിയോറന്റീന 3-3ന് സമനിലയില്‍ പിടിച്ചുകെട്ടി. ഇഞ്ചുറി സമയത്ത് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മനോലോ ഗാബിയാനിഡിയാണ് റോമയ്ക്ക് സമനിലനേടിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: