നാട്ടകം പോളിയിലെ ദളിത് പീഡനം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.ശങ്കരന്‍ ഉപവാസം നടത്തി

Friday 23 December 2016 10:32 pm IST

കോട്ടയം: നാട്ടകം പോളിഹോസ്റ്റലില്‍ നടന്ന ദളിത് വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.ശങ്കരന്‍ ഉപവാസം നടത്തി. നാട്ടകം കോളേജ്, പോളിടെക്‌നിക്, ഹോസ്റ്റല്‍ എന്നിവടങ്ങളില്‍ സിപിഎം ഒത്താശയോടെ എസ്എഫ്‌ഐ നടത്തുന്ന വിദ്യാര്‍ത്ഥി റാഗിംങിനെതിരെ ഡിസംബര്‍ 23ന് രാവിലെ 8 മുതലാണ് ഉപവാസം നടത്തിയത്. ഉപവാസം അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. എകെസിഎച്ച്എംഎസ് കോട്ടയം യൂണിയന്‍ സെക്രട്ടറി സി.കെ. സനല്‍കുമാര്‍, ദേവസ്വം പ്രസിഡന്റ് പ്രസന്നന്‍, ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി തൈച്ചിറ, ഒബിസി മോര്‍ച്ച പ്രസിഡന്റ് തുളസീദാസന്‍ റ്റി.കെ, നാട്ടകം മേഖലാ ബിജെപി പ്രസിഡന്റ് അരുണ്‍ ടി.എം എന്നിവര്‍ സംസാരിച്ചു. നാട്ടകത്തെ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളുടെ സുരക്ഷയ്ക്കായി 10 ഇന ആവശ്യങ്ങള്‍ ജനകീയ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉപവാസ സമരത്തിലെത്തി സംസാരിച്ചു. റാഗിംങിന് വിധേയരായ വിദ്യര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എം.ടി. രമേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് നിരവധി സംഘടനകളും വ്യക്തികളും സമര പന്തല്‍ സന്ദര്‍ശിച്ചു. ഹിന്ദുഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.കെ. ചന്ദ്രന്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശാന്തകുമാര്‍, ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി നളിനാക്ഷന്‍, വിഎച്ച്പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, ബിജെപി സംസ്ഥാന സമിതി അംഗം ടി.എന്‍. ഹരികുമാര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വിനു, അയ്മനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ദേവകി അന്തര്‍ജനം, സജീഷ് മണലേല്‍ ബിഡിജെഎസ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.