നാസിക്: നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ആര്‍ബിഐ പുതിയ 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു.പ്രതിദിനം 500 രൂപയുടെ 3.5 മില്ല്യണ്‍ നോട്ടുകളാണ് നാസിക്കില്‍ മുമ്പ് അച്ചടിച്ചിരുന്നത്. എന്നാല്‍ നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് നിലവില്‍ 500 രൂപയുടെ 10 മില്ല്യണ്‍ നോട്ടുകളാണ് പ്രതിദിനം നാസിക്കിലെ സിഎന്പിയില് നിന്നും ഒരു ദിവസം അച്ചടിക്കുന്നതെന്ന് പ്രസ് അധികൃതര്‍ പറയുന്നു.
500 രൂപ നോട്ടിനൊപ്പം 100, 50, 20 നോട്ടുകളും ഇവിടെ അച്ചടിക്കുന്നുണ്ട്. എന്നാല്‍ പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി ഇവിടെ നടക്കുന്നില്ല.
നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷമുള്ള കണക്കുകളില്‍, സിഎന്‍പി റിസര്‍വ് ബാങ്കിന് അച്ചടിച്ചു നല്കിയ നോട്ടുകളില്‍ ഏറ്റവും ഉയര്‍ന്ന തോതാണ് ഇന്നലെ രേഖപ്പെടുത്തിയത്. 43 മില്ല്യണ്‍ നോട്ടുകളാണ് സിഎന്‍പി ഇന്നലെ റിസര്‍വ് ബാങ്കിന് അച്ചടിച്ച് നല്‍കിയത്. ഇതില്‍ 500 രൂപയുടെ 11 മില്ല്യണ്‍ നോട്ടുകളും, 100 രൂപയുടെ 12 മില്ല്യണ്‍ നോട്ടുകളും, 50 രൂപയുടെയും 20 രൂപയുടെയും ഒരോ പത്ത് മില്ല്യണ്‍ നോട്ടുകളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
നിലവില്‍ രാജ്യത്ത് നാല് കറന്‍സി പ്രസ് നോട്ടുകളാണ് ഉള്ളത്. ഇതില്‍ റിസര്‍വ് ബാങ്കിന് കീഴില്‍ മൈസൂരുവിലും ബംഗാളിലെ സാല്‍ബോണിയിലും പ്രസുകള്‍ പ്രവര്‍ത്തിക്കുന്നു. സെക്യൂരിറ്റി പ്രിന്റിങ്ങ് ആന്റ് മൈനിങ്ങ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കീഴിലാണ് നാസിക്കിലെയും ദേവാസിലെയും പ്രസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: