മുംബൈ: മുംബൈയില്‍ മഹരാഷ്ട്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. സ്മാരകത്തിന് പുറമെ മുംബൈയിലും, പൂണെയിലുമായുള്ള മെട്രോ റെയില്‍ പ്രോജക്ടുകള്‍ക്കും പ്രധാനമന്ത്രി ശിലാകര്‍മ്മം നിര്‍വഹിക്കും.
മുംബൈ തീരത്തിന് സമീപമുള്ള അറബിക്കടലിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഛത്രപതി ശിവാജി മഹാരാജ് സ്മാരകം പണിതുയര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.
3600 കോടി രൂപ ചെലവില്‍ നിര്‍മ്മാണം നടത്തുന്ന ശിവാജി സ്മാരകത്തിന് 192 മീറ്റര്‍ ഉയരമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അറേബ്യന്‍ കടലിലുള്ള പറക്കൂട്ടങ്ങള്ക്കിടയിലാണ് ശിവാജി സ്മാരകം പണിയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്.
രാജ് ഭവന് തീരത്ത് നിന്നും 1.5 കിലോമീറ്റര്‍ ഉള്ളിലുള്ള പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് ശിവാജ് സ്മാരകം ഉയരുക. രാജ്യത്തെന്നല്ല, ലോകത്തുതന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും ഇതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസ് വ്യക്തമാക്കി. ഇങ്ങനെയൊരു സ്മാരകത്തിന്റെ നിര്‍മ്മാണം സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: