കുറ്റ്യാടി : കുറ്റ്യാടിയിലെ കെഎംസി ഹോസ്പിറ്റല്‍ ജീവനക്കാരിയായ ദളിത് യുവതി ആതിരയുടെ മരണവുമായി ബന്ധപ്പെട്ട പോലീ സ് അന്വേഷണം അട്ടിമറിക്കാനുള്ള സിപി എം-കോ ണ്‍ഗ്രസ് നീക്കത്തി നെതിരെ ബിജെപി മാര്‍ച്ച്. ബിജെപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംസ്ഥാന സമിതി അംഗം എം. മോഹനന് ഉദ്ഘാടനം ചെയ്തു. കേസന്വേഷണം അട്ടിമറിക്കാന്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന സ്ത്രീ കളെ ചൂഷണം ചെയ്യുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുകയാണ്. കുറ്റ്യാടിയിലും ഇത്തരം ചില കേന്ദ്രങ്ങളുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. അരീക്കല്‍ രാജന് അദ്ധ്യക്ഷത വഹിച്ചു.
പി.പി. മുരളി, എം.എം. രാധാകൃഷ്ണന്, എടക്കുഴി മനോജ്, എ.കെ. ശങ്കരന്, പി.പി. ഇന്ദിര, ബീന എലിക്കോട്ട്, ജോതി പുത്തൂര്‍, രാജഗോപാല്‍, ദേവദാസ്, ഗോപാലന്, മാണിക്കോത്ത് നാരായണന്., യു.കെ. അര്ജുനന്, ഒ.പി. മഹേഷ്, എം. രാജീവന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: