ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണും, മെഡല്‍ ജേതാക്കള്‍ക്കും സ്വീകരണം നല്‍കി

Saturday 24 December 2016 12:15 pm IST

കോഴിക്കോട്: ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ജിന്‍സണ്‍ ജോണ്‍സണെയും ദേശീയ അന്തര്‍ദേശീയ മെഡല്‍ ജേതാക്കളെയും ആദരിച്ചു. അന്തര്‍ദേശിയ അത്‌ലറ്റിക്‌സ് മെഡല്‍ ജേതാക്കളായ നിന, വി, സാജിത, ദേശീയ അത്‌ലിറ്റിക്‌സ് മെഡല്‍ ജേതാക്കളായ ഫാദിഫ് കെ, റിനിന്‍ അലി കെ, ആകാശ് ബിന്ദു, പീറ്റര്‍, മുഹമ്മദ് ലസാന്‍, ബാസില്‍ മുഹമ്മദ്, അരുണ്‍ എ.സി. അപര്‍ണ റോയ്, ലിസബത്ത് കരോളിന്‍ ജോസഫ്, സുജിത കെ.ആര്‍, സംസ്ഥാന മെഡല്‍ ജേതാക്കളായ ജോബി, ജോസ്, നികിന്‍ പി. സോമന്‍, ഡിപിന്‍ ടോം, അഭിരാമി, അല്‍നാ ഷാജു, വിനിത വിജയന്‍, സാനിയ ടോമി, നിയ റോസ് രാജ, സൗമ്യയ വി.എസ്, ടെന്‍സി അനിറ്റ് ബെന്നി, നിതിന്‍ ടോം, എന്നിവരേയും ജിന്‍സണ്‍ ജോണ്‍സണ്‍ന്റെ ആദ്യകാല കോച്ച് ചക്കിട്ടപാറ ഗ്രാമീണ്‍ സ്‌പോര്‍ട്‌സ് അക്കാദമി കെഎം പീറ്ററിനെയും ആദരിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയത്തി ല്‍ നടന്ന സ്വീകരണ യോഗത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ വിജയികളെ അനുമോദിച്ചു. എ.കെ. നിഷാദ്, പി. രാജീവന്‍, മുസമ്മില്‍, ഷഫീഖ്, മൂസഹാജി, എ.കെ. മുഹമ്മദ് അഷറഫ്, സി ടി. ഇല്ല്യാസ്, മുഹമ്മദ് ഹസ്സന്‍, പി. ടി. അബ്ദുല്‍ അസീസ്, കെ.എം. പീറ്റര്‍, അഡ്വ. രാജന്‍, എല്‍. പത്മനാഭന്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി വി.കെ. തങ്കപ്പന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എം. മോഹനന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.