ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗ്ഗുകള്‍ ഇന്ന് മുതല്‍

Saturday 24 December 2016 12:17 pm IST

കോഴിക്കോട് : കോഴിക്കോട് മഹാനഗരം , കോഴിക്കോട് ഗ്രാമജില്ലാ, വടകര ജില്ല എന്നിവിടങ്ങളിലായി ആര്‍എസ്എസ് പ്രാഥമിക ശിക്ഷാ വര്‍ഗ് ഇന്നാരംഭിക്കും. കോഴിക്കോട് ജില്ലാ പ്രാഥമിക ശിക്ഷാ വര്‍ഗ് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നാളെ രാവിലെ 10ന് സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. കൃഷ്ണവര്‍മ്മ രാജ അദ്ധ്യക്ഷത വഹിക്കും. പ്രാന്തകാര്യകാരി അംഗം കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. 31 ന് വൈകിട്ട് പഥസഞ്ചലനം, പൊതുപരിപാടിയോടെ വര്‍ഗ് സമാപിക്കും. സമാപന പൊതുപരിപാടിയില്‍ പ്രാന്ത സഹസംഘചാലക് അഡ്വ. കെ.കെ. ബല്‍റാം മുഖ്യപ്രഭാഷണം നടത്തും. ഡോ. കണ്ണന്‍ പൊയിലില്‍ കരുണനാണ് വര്‍ഗ് അധികാരി. വടകര ജില്ലാ പ്രാഥമിക ശിക്ഷാ വര്‍ഗ് തൃക്കോട്ടൂര്‍ എയുപി സ്‌കൂളില്‍ നടക്കും. വൈകിട്ട് 6.30ന് ആര്‍എസ്എസ് കോഴിക്കോട് സംഭാഗ് കാര്യവാഹ് കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. വടകര ജില്ലാ സംഘചാലക് സി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ശിബിരത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ 31 ന് വൈകിട്ട് പഥസഞ്ചലനവും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനത്തില്‍ ബാലഗോകുലം അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ സംയോജകനും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യനുമായ സി.സി. ശെല്‍വന്‍ മുഖ്യപ്രപഭാഷണം നടത്തും. ഗ്രാമജില്ലയിലെ വര്‍ഗ് താമരശ്ശേരി ഈങ്ങാപ്പുഴ ഹൈസ്‌കൂളില്‍ നടക്കും. വെള്ളിമാട്കുന്ന് അമൃതാനന്ദമയീ മഠം മഠാധിപതി വിവേകാമൃതചൈതന്യ ഉദ്ഘാടനം നിര്‍വഹിക്കും. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. 31 ന് നടക്കുന്ന സമാപന പൊതുപരിപാടിയില്‍ പ്രാന്ത കാര്യകാരി അംഗം കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.