കോട്ടയം: അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയെങ്കിലും രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും മണി വ്യക്തമാക്കി.
ഇതൊന്നും തന്റെ രോമത്തെ പോലും സ്പര്‍ശിക്കില്ലെന്നും പ്രതിപക്ഷം പറയുമ്പോള്‍ രാജിവയ്ക്കാനല്ല താന്‍ മന്ത്രിയായതെന്നും മണി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ രണ്ടാം പ്രതിയാണ് എം.എം മണി.
വിടുതല്‍ ഹര്‍ജിയുമായി മേല്‍ക്കോടതിയെ സമീപിക്കാനാണ് തന്റെ തീരുമാനം. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. തന്നെ മന്ത്രിയാക്കിയത് എല്‍ഡിഎഫ് ആണെന്നും രാജി ഭീഷണിക്കൊന്നും താന്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി അഞ്ചേരി ബേബിയുടെ സഹോദരന് ജോര്‍ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: