കൊല്ലം: മാര്‍ക്സിസ്റ്റ് ഭീകരതയും അവരുടെ അക്രമരാഷ്ട്രീയവും അവസാനിപ്പിക്കണമെന്ന് തപസ്യ സംസ്ഥാനസംഘടനാ സെക്രട്ടറി ഉണ്ണികൃഷ്ണന്.
ശക്തികുളങ്ങര നഗര്‍ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ രാമന്‍കുളങ്ങരയില്‍ നടന്ന ജനകീയസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചവറ മണ്ഡലം സെക്രട്ടറി അപ്പുക്കുട്ടക്കുറുപ്പ് അധ്യക്ഷനായിരുന്നു. യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് പ്രചാരക് അനീഷ്, ജില്ലാ സേവാപ്രമുഖ് രാജു, അഭിഭാഷകപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.രാജേന്ദ്രന്, ബിജെപി സംസ്ഥാനസമിതിയംഗം ദിനേഷ്, തിരുമുല്ലവാരം കൗണ്‍സിലര്‍ തൂവനാട്ട് സുരേഷ്കുമാര്‍, ബാലഗോകുലം വൈസ് പ്രസിഡന്റ് സുരേഷ്ബാബു, രാധാകൃഷ്ണന്, അനന്തന്‍പിള്ള, ശൈലേന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: