മാവേലിക്കര: അഞ്ചേരി ബേബി വധക്കേസിലെ വിടുതൽ ഹർജി കോടതി തള്ളിയ സാഹചര്യത്തിൽ എം. എം. മണി അടിയന്തരമായി രാജി വെയക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മുഖ്യമന്ത്രി മണിയെ പുറത്താക്കാൻ തയ്യാറാകണം. സിപിഎമ്മിന്റെ ധാർമ്മികത അളക്കുന്നതിനുള്ള സന്ദർഭമാണിത്. മന്ത്രിയായി തുടരാൻ മണിക്ക് യാതൊരു അവകാശവും ഇല്ലെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: