രാം മോഹന്‍ റാവു ആശുപത്രിയില്‍

Saturday 24 December 2016 2:57 pm IST

ചെന്നൈ: കള്ളപ്പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയ രാം മോഹന്‍ റാവുവിനെ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് റാവുവിനെ  പോരൂര്‍ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കപ്പെടെണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കള്ളപ്പണമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് റാവുവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ആദയ വകുപ്പ് നടത്തിയ പരിശോധനയില്‍ റാവുവിന്റെ വീട്ടില്‍ നിന്ന് 30 ലക്ഷം രൂപയും അഞ്ചു കിലോ സ്വര്‍ണ്ണവും പിടിച്ചിരുന്നു. ഇയാളുടെ മകന്‍ വിവേകിന്റെ പേരില്‍ 17 കോടിയുടെ അവിഹിത സ്വത്തുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അഞ്ചു കോടിയുടെ സ്വത്തുണ്ടെന്നാണ്  ഇയാള്‍ ആദായവകുപ്പിനോട് വെളിപ്പെടുത്തിയിരുന്നു ഇതിനിടെ, കള്ളപ്പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുന്‍ചീഫ് സെക്രട്ടറി രാം മോഹന്‍ റാവു, മകന്‍ വിവേക് എന്നിവര്‍ ആദായ നികുതി വകുപ്പിന്റെ മുന്‍പില്‍ ഹാജരായില്ല. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.