സാമ്പത്തിക നയങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Saturday 24 December 2016 3:26 pm IST

മുംബൈ: ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് ദീര്‍ഘ വീക്ഷണത്തോടെയുള്ള സാമ്പത്തിക നയങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ നല്ല ഭാവിക്കായുള്ള സാമ്പത്തിക നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല ഇത്തരം നയങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി മൂന്നുവര്‍ഷത്തിനകം സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യുരിറ്റീസ് മാനേജ്‌മെന്റ് ക്യാംപസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരനുന്നു അദ്ദേഹം. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം നിരവധി കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നേങ്കിലും രാജ്യത്തിന് ഈ നടപടി ദീര്‍ഘനാള്‍ ഗുണം ചെയ്യും. രാജ്യത്തിന്റെ വിജയം ഗ്രാമങ്ങളില്‍ എത്രത്തോളം പുരോഗതിയുണ്ടായെന്ന് മുന്‍ നിര്‍ത്തിയാണ് കണക്കാക്കേണ്ടതെന്നും അല്ലാതെ ദലാല്‍ സ്ട്രീറ്റിനെ മുന്‍ നിര്‍ത്തി വിജയം അളക്കരുതെന്നും മോദി പറഞ്ഞു. ആളുകള്‍ സാമ്പത്തിക രംഗത്ത് നിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു അംശം രാജ്യ നിര്‍മ്മാണത്തിന് നികുതിയായി നല്‍കണം. കാര്‍ഷിക മേഖലയുള്‍പ്പടെയുളള രാജ്യത്തിലെ വിവിധ മേഖലകളുടെ വികസനത്തിനായി ഓഹരി വിപണികളില്‍ മൂലധനം സ്വരൂപിക്കണമെന്നും സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും. രാജ്യത്തെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.