ബെര്‍ലിന്‍: ജര്‍മ്മനിയിലെ ബര്‍ലിനില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്കോടിച്ച് കയറ്റി 12 പേരെ ഐഎസ് ഭീകരന് വധിച്ച സംഭവത്തില്‍ ജര്‍മ്മന്‍ പോലീസ് വിശദമായി തെരച്ചില്‍ തുടങ്ങി. പ്രതി അനിസ് ആംറിയെ കഴിഞ്ഞ ദിവസം ഇറ്റലിയിലെ മിലാനില്‍ പോലീസ് വെടിവച്ചുകൊന്നിരുന്നു. ഇയാളുടെ കൂട്ടാളകളെ പിടികൂടാനാണ് ജര്‍മ്മന്‍ പോലീസിന്റെ ശ്രമം.
ക്രിസ്മസ് അവധിയാഘോഷത്തിലാണ് രാജ്യമെങ്കിലും അനിസ് ആംറിയുടെ കൂട്ടാളികളെ കണ്ടെത്തിയേ ദൗത്യം അവസാനിപ്പിക്കൂയെന്ന ദൃഡനിശ്ചയത്തിലാണ് പോലീസ്.
ടുണീഷ്യക്കാരനായ അനിസ് ആംറി(24) ട്രക്ക് തട്ടിയെടുത്ത് ക്രിസ്മസ് ചന്തയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.19നായിരുന്നു സംഭവം. ഐഎസ് ഭീകരനാണ് ഇയാള്‍. 12 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: