കുട്ടനാട്: നെടുമുടിയെയും ചമ്പക്കുളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചമ്പക്കുളം പാലത്തിന്റെ പണി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി നെടുമുടി, ചമ്പക്കുളം പഞ്ചായത്തു കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ പാലത്തില്‍ റീത്തുവച്ച് പ്രതിഷേധിച്ചു. ക്രിസ്തുമസിനു മുമ്പ് പാലം പണി പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് ഒരു വര്‍ഷം മുമ്പ് എംഎഎല്‍എ പ്രഖ്യാപിച്ചിട്ടും പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി പ്രക്ഷോഭം നടത്തിയത്.
സമരം ബിജെപി സംസ്ഥാന കൗണ്‍സിലംഗം എം.ആര്. സജീവ് ഉദ്ഘാടനം ചെയ്തു. നെടുമുടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിനോദ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.എന്‍. ഹരിദാസ്, എസ്. സുരേഷ്, പി.കെ. ഭാര്ഗ്ഗവന്, സത്യപ്പന്‍, ശിവാനന്ദന്, എ.വി. വിജയന്, ജി.എം. സാബു, ബിനോയി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: