വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂരില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനു നേരേ ആസിഡ് ആക്രമണം. വെല്ലൂര്‍ ജില്ലയിലെ തിരുപ്പത്തൂരിലാണ് സംഭവം. ലാവണ്യയെന്ന (29) യുവതിക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8.30 നായിരുന്നു സംഭവം.
ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന ലാവണ്യയുടെ നേര്‍ക്ക് മുഖം മൂടി ധരിച്ചെത്തിയ അജ്ഞാതര്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ ലാവണ്യയെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തില്‍ ഇവര്‍ക്കു കാഴ്ചശക്തി നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലാവണ്യയുടെ മുഖത്തും, വലതു കയ്യിലും പരിക്കുകളുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കുറ്റവാളികളെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: