ലക്നോ; യുപിയിലെ മുസാഫര്‍പൂരില്‍ പ്യൂണിന്റെ അക്കൗണ്ടില്‍ 13 കോടിയുടെ ഇടപാടുകള്‍ നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. പൂജാ ട്രേഡിങ്ങ് കമ്പനിയിലെ പ്യൂണ്‍ കുനാല്‍ കുമാറിന്റെ അക്കൗണ്ടിലാണ് ഇത് കണ്ടെത്തിയത്.
രാജ്കുമാര് ഗോയങ്ക, അശോക് കുമാര്‍ ഗോയങ്ക എന്നിവരുടെ സ്ഥാപനമാണിത്.ഇവരുടെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പ് ആരാഞ്ഞിട്ടുണ്ട്. കുനാലിന്റെ നാല് അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടുകള്‍ നടന്നത്. കമ്പനി ഉടമകള്‍ മുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: