മുബൈ: മഹാരാഷ്ട്രയിലെ വൈദ്യനാഥ് സഹകരണ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില്‍ സിബിഐ റെയ്ഡ്. മുബൈ, പൂനെ, ഔറംഗബാദ്, ബീഡ് തുടങ്ങിയ സ്ഥലങ്ങളിലെ ബ്രാഞ്ചുകളിലായിരുന്നു റെയ്ഡ്.
ഇതുമായി ബന്ധപ്പെട്ട് ഏഴു പേര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. ബാങ്കില്‍ 25 കോടിയിലേറെ രൂപയുടെ കള്ളപ്പണം ഉണ്ടെന്നാണ് സൂചന. വെള്ളിയാഴച മുബൈയില്‍ ഒരു കാറില്‍ നിന്ന് 10 കോടിയുടെ 2000 രൂപ നോട്ടുകള്‍ പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈദ്യനാഥ് ബാങ്ക് ബ്രാഞ്ച് മാനേജരടക്കം മൂന്നു പേര് പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: