എസ്‌എസ്‌എല്‍സി ഫലം ഇന്ന്‌

Wednesday 25 April 2012 11:01 pm IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്‌ പ്രസിദ്ധീകരിക്കും. പകല്‍ 11.30ന്‌ പി ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്‌ ഫലം പ്രഖ്യാപിക്കും. 4,70,100 വിദ്യാര്‍ഥികളാണ്‌ ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്‌. കഴിഞ്ഞ തവണത്തേക്കാള്‍ 11,213 പേര്‍ കൂടുതല്‍. പ്രൈവറ്റായി 7313 പേരും പരീക്ഷ എഴുതി. മാര്‍ച്ച്‌ 12ന്‌ തുടങ്ങിയ പരീക്ഷ 26നാണ്‌ പൂര്‍ത്തിയായത്‌. തുടര്‍ന്ന്‌ വിവിധ ക്യാമ്പുകളിലായി നടന്ന മ്യൂല്യനിര്‍ണയത്തിന്‌ ശേഷം മാര്‍ക്ക്‌ രേഖപ്പെടുത്തുന്ന ജോലി പൂര്‍ത്തിയായി. ഇതോടൊപ്പം തന്നെ ടി.എച്ച്‌.എസ്‌.എല്‍.സി., ടി.എച്ച്‌.എസ്‌.എല്‍.സി.(സ്പെഷ്യല്‍ സ്കൂള്‍) എ.എച്ച്‌.എസ്‌.എല്‍.സി. എന്നിവയുടെ ഫലപ്രഖ്യാപനവും ഉണ്ടാവും. പരീക്ഷാഫലം ചുവടെയുള്ള വെബ്സൈറ്റുകളില്‍ ലഭിക്കും. http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.