നാഗ്പൂര്‍ : മഹാരാഷ്ട്ര ഗദ്ചിരോളി ജില്ലയില്‍ മാവോയിസ്റ്റ് ഭീകരര്‍ 69 ട്രക്കുകളും മൂന്നു ജെസിബിയും തീവെച്ചു നശിപ്പിച്ചു. സുര്ജഗദ് ലോയ്ഡ് മെറ്റല്‍സിന്റെ വാഹനങ്ങളാണ് നശിപ്പിച്ചത്.
ജില്ലയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ആക്രമണമാണിത്. ഹെദേരി പോലീസ് പോസ്റ്റില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരത്തായാണ് ഭീകരാക്രമണമുണ്ടായത്.
അതേസമയം 30മിനുട്ടുകൊണ്ടാണ് മാവോയിസ്റ്റ് ഭീകരര്‍ ഇത്രയും വാഹനങ്ങള്‍ കത്തിച്ചത്. അതുകൊണ്ടുതന്നെ നൂറിലധികം പേര് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് വാഹനങ്ങള്‍ കത്തിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
മാവോയിസ്റ്റ് ഭീകരരുടെ എതിര്‍പ്പിനെ അവഗണിച്ച് കഴിഞ്ഞവര്‍ഷമാണ് സുര്ജഗദ് ഇരുമ്പ് ഖനിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രതിദിനം 2000 ടണ്‍ ഇരുമ്പാണ് ഇവിടെ ഖനനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: