ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യം കനത്തതോടെ മൂടല്‍മഞ്ഞും രൂക്ഷമായി. താപനില 8 ഡിഗ്രിയിലേക്ക് താഴ്ന്നതോടെ ദല്‍ഹിയിലും ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങളിലും ട്രെയിന്‍,വാഹന ഗതാഗതം സ്തംഭിച്ചു.
ഇന്നലെ 52 ട്രെയിനുകളാണ് മൂടല്‍മഞ്ഞുകാരണം വൈകിയോടിയത്. 7 ട്രെയിനുകളുടെ യാത്ര പുനക്രമീകരിക്കുകയും ചെയ്തു. മൂടല്‍മഞ്ഞുകാരണം ദൂരക്കാഴ്ചാ പരിധി 200 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. എന്നാല്‍ വിമാന സര്‍വ്വീസുകളെ മൂടല്‍മഞ്ഞ് ബാധിച്ചില്ല. ദല്‍ഹിയില്‍ പകല്‍ അനുഭവപ്പെടുന്ന പരമാവധി ഉയര്‍ന്ന താപനില 25 ഡിഗ്രിയാണ്. രാത്രി 7.8 ഡിഗ്രിവരെ താപനില താഴുന്നുണ്ട്.
വരും ദിവസങ്ങളില്‍ താപനില കൂടുതല്‍ താഴേക്ക് പോകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന നാലഞ്ചു ദിവസങ്ങള്‍ കൂടി മൂടല്‍മഞ്ഞ് തുടരുമെന്നും കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: