കോലാലംപൂര്‍ : മലേഷ്യന്‍ തലസ്ഥാനത്തുണ്ടായ വാഹനാപകടത്തില്‍ 14 പേര് കൊല്ലപ്പെട്ടു. സിംഗപ്പുര്‍, മ്യാന്മാര് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് കോലംപൂരിലെ ജോഹോറില്‍ വെച്ച് അപകടത്തില്‍ പെട്ടത്. 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
യാത്രക്കാരുമായി പോവുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ് റോഡിനു സമീപത്തെ കുഴിയിലേക്ക് വീഴുകയായിരുന്നെന്ന് ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ യൂസഫ് മുഹമ്മദ് ഗുന്നോസ് അറിയിച്ചു.
2016 ക്രിസ്തുമസിനു മുമ്പുള്ള ഏറ്റവും വലിയ അപകടമാണിത്. എന്നാല്‍ അപകടത്തിന്റെ വിശദ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: