അഖില ഭാരത ഭാഗവത സത്രം അമ്പലപ്പുഴയില്‍

Saturday 24 December 2016 8:47 pm IST

അമ്പലപ്പുഴ: മുപ്പത്തിനാലാമത് അഖില ഭാരത ഭാഗവത മഹാസ ത്രത്തിന് അമ്പലപ്പുഴ വേദിയാകുന്നു. 2017 ഏപ്രില്‍ 28 മുതല്‍ മെയ് 7 വരെ അമ്പലപ്പുഴ ഗവ. കോളേജ് മൈതാനിയാണ് സത്രത്തിന് വേദിയാകുന്നത്. ഇതാദ്യമായാണ് ക്ഷേത്ര നഗരം ഈ മഹാസംരഭത്തിന് വേദിയാകുന്നത്. സത്രത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘ രൂപീകരണ യോഗം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. വേണുഗോപാല്‍ എംപി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സുഷമ രാജീവ്, അഡ്വ. ആര്‍. ശ്രീകുമാര്‍, സത്രം സമിതി ചെയര്‍മാന്‍ ബാബു പണിക്കര്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, സമിതി പ്രസിഡന്റ് എം.കെ. കുട്ടപ്പമേനോന്‍, സെക്രട്ടറി ടി.ജി. പത്മനാഭന്‍ നായര്‍, ടി.ആര്‍. രാജീവ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.