അമ്പലപ്പുഴ: നീര്‍ക്കുന്നത്ത് ഒരുവീട്ടല് മോഷണം, നിരവധി വീടുകളില്‍ മോഷണശ്രമം. നീര്‍ക്കുന്നം ജൂമാ മസ്ജിദിന് പുറകില്‍ എംഎന്‍ടി നാസറിന്റെ വീട്ടില്‍ നിന്നും 15,000 രൂപ കവര്‍ന്നു. അടുക്കളവാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്അകത്തു കടന്നത്. സമീപത്തെ നിരവധി വീടുകളില്‍ മോഷണശ്രമവും നടന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു.
എല്ലാവിടുകളിലും അടുക്കളവാതില്‍ തകര്‍ത്താണ് മോഷണത്തിന് ശ്രമിച്ചത്. ഏതാനും ദിവസം മുമ്പ് നീര്‍ക്കുന്നം എസ്എന്‍ കവലയ്ക്കു സമീപം രണ്ടു വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു. ഒരിടവേളയ്ക്കുശേഷം അമ്പലപ്പുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ മോഷണം വ്യാപകമാകുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: