കണ്ണൂര്‍: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടന വേദിയില്‍ ജ്വലിപ്പിക്കുന്ന ദിവ്യജ്യോതി നാളെ രാവിലെ കണ്ണൂരില്‍ നിന്നും പുറപ്പെടും. രാവിലെ 8.30 ന് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ദിവ്യജ്യോതി യാത്രാപരിപാടികള്‍ വിജയിപ്പിക്കണമെന്നും മുഴുവന്‍ ശ്രീനാരായണ ഭക്തരും ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയിലും മറ്റ് ഭാഗങ്ങളില്‍ നടക്കുന്ന സ്വീകരണ പരിപാടികളിലും പങ്കെടുക്കണമെന്നും ജില്ലാ ഗുരുധര്‍മ്മ പ്രചാരണ സഭ നേതൃയോഗം അഭ്യര്‍ത്ഥിച്ചു. മോഹനന് പൊന്നമ്പത്ത് അധ്യക്ഷത വഹിച്ചു. എം.ബാലന്, രഞ്ചിത്ത് പുന്നോല്‍, ലവ്ലിന് നെടുമ്പ്രം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: