കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കോര്പ്പറേഷന് പരിധിയിലെ സ്കൂള്‍ കുട്ടികള്‍ക്ക് അത്ലറ്റ്ക്സില് പരിശീലനം നല്കുന്ന പരിപാടിയുടെ ഉദ്ഘാടനം 28 ന് രാവിലെ 9 മണിക്കും കോര്പ്പറേഷന് പരിധിയിലുള്ള ആറ് സോണലിലെയും വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ഫുട്ബോള്‍ പരിശീലനത്തിന്റെ ഉദ്ഘാടനം അന്നേദിവസം വൈകുന്നേരം 4 മണിക്കും മേയര്‍ ഇ.പി.ലത നിര്‍വ്വഹിക്കും. സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുളള മുഴുവന്‍ കുട്ടികളും അന്നേദിവസം കൃത്യസമയത്ത് മൈതാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട നടപടികള്‍ പ്രധാനാധ്യാപകര്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: