പരിയാരം: ബസ്സില്‍ ടിക്കറ്റെടുത്ത് യാത്രചെയ്യുകയായിരുന്ന വനിതാ പോലീസിനെ അപമാനിച്ച സ്വകാര്യ ബസ്സ് കണ്ടക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കെഎല്‍ 13 എബി 2529 നമ്പര്‍ ബസ്സ് കണ്ടക്ടര്‍ നിതിന്‍ സി മാത്യുവിനെതിരെയാണ് പോലീസ് കേസെടുത്തത്. കണ്ണൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ജോലി ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ പാണപ്പുഴയിലെ ദീപയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞദിവസം പിലാത്തറയില്‍ നിന്നും ബസ്സില്‍ കയറുമ്പോള്‍ ഇവരെ അപമാനിച്ചുവെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: