കൂത്തുപറമ്പ്: അധ്യാപിക വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ചിറ്റാരിപ്പറമ്പറ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്മ്പത്താം ക്ലാസ് വിദ്യാര്‍ത്ഥി എരട്ടകുളങ്ങരയിലെ ഒടക്കോത് അഖിനന്ദ് (13) നെ ഹിന്ദി അധ്യാപിക ആശാലത പുറത്ത് കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി വെള്ളിയാഴ്ച്ചയാണ് കുട്ടിക്ക് മര്‍ദ്ധനമേറ്റത്. എഴുന്നേല്ക്കാന് ബുദ്ധിമുട്ടായതോടെ കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടുകയായിരുന്നു. ക്ലാസില്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം നല്‍ക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ മദിച്ചതെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്കി പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: