കണ്ണൂര്‍: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടന സമ്മേളനവേദിയില്‍ ജ്വലിപ്പിക്കുന്നതിനുള്ള ദിവ്യജ്യോതി വഹിച്ചുകൊണ്ടുള്ള ദീപശിഖാ രഥയാത്ര നാളെ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. രാവിലെ 8.30ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ദീപശിഖാ രഥയാത്ര ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സ്വാമി ധര്‍മ്മചൈതന്യ ദിവ്യജ്യോതി തെളിയിക്കും. ശ്രീ ഭക്തിസംവര്‍ദ്ധിനിയോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന് അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ആശംസയര്‍പ്പിക്കും. ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്. ദീപശിഖ രഥയാത്ര തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, തിരൂര്‍, വാളാഞ്ചേരി, കുന്നംകുളം, തൃശ്ശൂര്‍, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോട്ടയം, തിരുവല്ല, കൊട്ടാരക്കര വഴി വര്‍ക്കല ശിവഗിരി മഠത്തില്‍ 29ന് വൈകുന്നേരം എത്തിച്ചേരുന്നതും. 30ന് രാവിലെ ദീപശിഖ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: