കണ്ണൂര്‍: ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗുകള്‍ ആരംഭിച്ചു. കണ്ണൂര്‍ ജില്ലയിലെ ശിബിരങ്ങള്‍ വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്, തലശ്ശേരി ടാഗോര്‍ വിദ്യാപീഠം എന്നിവിടങ്ങളിലും പയ്യന്നൂര്‍ ജില്ലാ ശിബിരം നടുവില്‍ ഹയര്‍സെക്കണ്ടറി സ്കൂളിലും കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാ വര്‍ഗ് കാഞ്ഞങ്ങാട് അമൃതാ വിദ്യാലയത്തിലുമാണ് നടക്കുന്നത്. വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കുന്ന വര്‍ഗ് അമൃതാനന്ദമയീമഠം കണ്ണൂര്‍ മഠാധിപതി അമൃത കൃപാനന്ദപുരി ഇന്നലെ വൈകുന്നേരം 7 മണിക്ക് ഉദ്ഘാടനം ചെയ്തു. തലശ്ശേരിയില്‍ നടക്കുന്ന പരിപാടി കണ്ണൂര്‍ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് ഇന്ന് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ആര്‍എസ്എസ് പ്രാന്തീയ പ്രചാര്‍പ്രമുഖ് എന്‍.ആര്.മധു മുഖ്യപ്രഭാഷണം നടത്തു. ശിബിരം ജനുവരി 1 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: