ഇരിക്കൂര്‍: കല്ല്യാട് താഴത്ത്വീട് ക്ഷേക്ര സമുച്ചയ ട്രസ്റ്റിന്റെ കുടുംബസംഗമം ജനുവരി 1 ന് നടക്കും. ക്ഷേത്രം ട്രസ്റ്റിയും കുടുംബത്തിലെ മുതിര്‍ന്ന അംഗവുമായ കെ.ടി.ദേവിദാസന് നമ്പ്യാര്‍ നേതൃത്വം നല്‍കും. തറവാട്ടിലെ വിശിഷ്ട വ്യക്തികളെയും കലാപ്രതിഭകളെയും ആദരിക്കും. തുടര്‍ന്ന് കുടുംബസദ്യ, ജനറല്‍ബോഡി, യോഗ എന്നിവ നടക്കും. കുടുംബസംഗമത്തിന്റെ ഭാഗമായി കല്യാട് വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കളംകുറി-പാട്ടുത്സവം, തേങ്ങമുട്ട് എന്നിവ നടക്കും. വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി എടവലത്ത് പുടയൂര്‍ മനയ്ക്കല്‍ കുബേരന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: