നെടുമങ്ങാട്: കടകള്‍ പൊളിച്ച് റീചാര്‍ജ്ജ് കൂപ്പണുകളും സാധനങ്ങളും മോഷ്ടിക്കുന്ന യുവാവിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന 15 ഓളം കേസുകള്‍ ഇയാള്‍ നടത്തിയത് തെളിഞ്ഞതായി പോലീസ് പറഞ്ഞു. അഴിക്കോട് മലയം മണ്ടക്കുഴി പണയില്‍ വീട്ടില്‍ എ. സജാദ് (45) നെയാണ് ഷാഡോ പോലീസ് പിടികൂടിയത്. നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പൈസയ്ക്കു പകരം മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണ്‍ ഒരാള്‍ നല്‍കുന്നുവെന്ന വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സ്കൂള്‍, കോളേജ് പ്രദേശങ്ങളില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന ആളാണിതെന്നും ഡിവൈഎസ്പി ബിജുമോന് പറഞ്ഞു. 2015ല്‍ ചുള്ളിമാനൂര്‍ ഓച്ചിറട്രേഡേഴ്സില് നിന്നും ഒരു ലക്ഷം രൂപയുടെ റീച്ചാര്‍ജ്ജ് കൂപ്പണ്‍ മോഷ്ടിച്ച കേസിലും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: