ലക്നോ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുപി ഉന്നാവ ജില്ലയില്‍ ഹൈദരാബാദിലായിരുന്നു അപകടം.
എസ് യു വി വാൻ ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എസ് യു വി വാൻ ട്രാക്ടറില്‍ ഇടിക്കുകയായിരുന്നു. ആറു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: