കൊച്ചി: കൊച്ചി പറവൂരില്‍ കെട്ടിയിട്ടിരുന്ന നാല് ബോട്ടുകള്‍ക്ക് തീപിടിച്ചു. പറവൂര്‍ കോട്ടുവള്ളിക്കാവ് ജെട്ടിയിലാണ് സംഭവം. തീ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ മൂന്നു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടുത്തത്തില്‍ ഒരു ബോട്ട് പൂര്‍ണമായും മറ്റുള്ളവ ഭാഗികമായുമാണ് കത്തിയത്.
സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: