പൂനെ: പൂനെയില്‍ വെള്ളിയാഴ്ച രാത്രി ടെക്കി യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. കൊല്‍ക്കത്ത സ്വദേശിനിയായ അന്താരാ ദാസ് (23) ആണ് കൊല്ലപ്പെട്ടത്. രാത്രി എട്ടരയ്ക്കായിരുന്നു സംഭവം.
വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവ് യുവതിയെ കത്തിക്ക് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട അന്താരയുടെ പിറകേ ഓടിയ യുവാവ് ഒടുവില്‍ യുവതിയെ കുത്തിവീഴ്ത്തുകയായിരുന്നു.
വഴിയാത്രക്കാരൻ ഉടനെ അന്താരയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: