മൊസൂളിൽ ഷെല്ലാക്രമണം; 9 മരണം

Sunday 25 December 2016 2:38 pm IST

ബാഗ്ദാദ്: ഇറാഖിൽ ഐഎസ് ഭീകരർ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ മൊസൂള്‍ നഗരത്തിനു കിഴക്കു ഭാഗത്താണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മൊസൂൾ നഗരം സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. മൊസൂള്‍ നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഐഎസ് ഷെല്ലാക്രമണമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സൂചന ലഭിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.