ചിത്രശലഭ സര്‍വ്വേ:വയനാട്ടില്‍ 209 ശലഭങ്ങള്‍

Saturday 8 April 2017 3:27 pm IST

വയനാട് വന്യജീവി സങ്കേതത്തിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും ചിത്രശലഭ സര്‍വ്വേ നടത്തി. കേരള വനം വന്യജീവി വകുപ്പും സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡും മാനന്തവാടി എഫ്ഇആര്‍എന്‍എസ്എന്‍ സൊസൈറ്റിയും സംയുക്തമായാണ് സര്‍വ്വേ സംഘടിപ്പിച്ചത്. സര്‍വ്വേ എംഎന്‍എച്ച്എസ് കോഴിക്കോട്, ടിഎന്‍എന്‍ എച്ച്എസ് തിരുവനന്തപുരം, എസ്ഇഇകെ പയ്യന്നൂര്‍, കെഎന്‍എച്ച്എസ് കോട്ടയം, സിഎന്‍എച്ച്എസ് കൊച്ചി, ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ, തമിഴ്‌നാട് ബട്ടര്‍ഫ്‌ളൈ സോസൈറ്റി, ബാംഗ്‌ളൂര്‍ ബട്ടര്‍ഫ്‌ളൈ ക്ലബ്ബ്, വിന്റര്‍ബ്ലിത്ത് ഫൗണ്ടേഷന്‍ ഊട്ടി എന്നീ സംഘടനകളും പൂക്കോട് വെറ്ററിനറി കോളേജ്, പിഎസ്എംഒ കോളേജ് കോഴിക്കോട്, സെന്‍ട്രല്‍ യൂണിവേര്‍സിറ്റി കാസര്‍ഗോഡ്, ഫോറസ്റ്റട്രി കോളജ് മണ്ണുത്തി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കാളികളായി. സര്‍വ്വേയില്‍ വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി.ധനേഷ്‌കുമാര്‍, സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുള്‍ അസീസ് എന്നിവര്‍ നേതൃത്വം നല്‍കി. 90 ചിത്രശലഭ വിദഗ്ദരും 10 വിദ്യാര്‍ത്ഥികളും 30 ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സര്‍വ്വേയില്‍ 130 പേര്‍ പങ്കാളികളായി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ 6 ബേസ്‌ക്യാമ്പുകളിലും വന്യജീവി സങ്കേതത്തില്‍ 15 ബേസ് ക്യാമ്പുകളിലും രണ്ട് ട്രാന്‍സെക്റ്റ് വീതം തെരഞ്ഞെടുത്ത് സര്‍വ്വേ നടത്തി. അങ്ങനെ 21 ബേസ്‌ക്യാമ്പുകളിലായി 42 ട്രാന്‍സെക്റ്റുകളില്‍ സര്‍വ്വേനടത്തി. 11ന് കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അജിത് കെ രാമന്‍ ഉല്‍ഘാടനം ചെയ്തു. വയനാട് വന്യജീവിസങ്കേതത്തിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലുമായി നടന്ന സര്‍വ്വേയില്‍ ആകെ 209 ചിത്രശലഭങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ ചിലത് അപൂര്‍വ്വമായതും കുറേയെണ്ണം പശ്ചിമഘട്ടത്തില്‍ സ്ഥാനീയമായതുമാണ്. വയനാട് വന്യജീവിസങ്കേതത്തില്‍ 162 ഇനം ശലഭങ്ങളേയും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ 174 ഇനം ശലഭങ്ങളേയും കണ്ടെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.