ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ എസ്ബിഐയിലെ 15 അക്കൗണ്ടുകളിലായി 1300 കോടിയുടെ കള്ളപ്പണം കണ്ടെത്തി. കള്ളപ്പണ വിവരം ഒരു പത്രമാണ് പുറത്തുകൊണ്ടുവന്നത്. ബാങ്കധികൃതര്‍ വാര്‍ത്ത നിഷേധിച്ചിട്ടില്ല.
അതിനിടെ അരുണാചലിലെ നഹര്ലാഹണലെ എച്ചഡിഎഫ്സിയുടെ ബ്രാഞ്ച് മാനേജര്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ചില കരാറുകാരും രാഷ്ട്രീയക്കാരും തന്റെ സഹായത്തോടെ കള്ളപ്പണം വെളുപ്പിച്ചതായി ഇദ്ദേഹം എഴുതിവച്ച ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: