ബാലവേല : ആറ് കുട്ടികളെ മോചിപ്പിച്ചു

Monday 26 December 2016 8:39 pm IST

പത്തനംതിട്ട: ഓപ്പറേഷന്‍ ശരണബാല്യത്തിന്റെ ഭാഗമായി പമ്പ, നിലയ്ക്കല്‍, ളാഹ എന്നിവിടങ്ങളില്‍ നടത്തിയ റെസ്‌ക്യു ഓപ്പറേഷനില്‍ മധുര, തിരുവണ്ണാമലൈ, ധര്‍മപുരി എന്നീ ജില്ലകളില്‍ നിന്നുള്ള ആറ് കുട്ടികളെ കണ്ടെത്തി മോചിപ്പിച്ചു.ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കുട്ടികളെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കച്ചവട ആവശ്യത്തിനായി കൊണ്ടുവരുന്നത് തടയുന്നതിനായുള്ള ഒ നേരത്തേ നടത്തിയ പരിശോധനയില്‍ കൃഷ്ണഗിരി, സേലം സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും മോചിപ്പിച്ചിരുന്നു. ശബരിമല തീര്‍ഥാടന കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ എത്തിച്ച് കച്ചവട ആവശ്യത്തിനായി ഉപയോഗിക്കുന്നത് പൂര്‍ണമായും തടയുന്നതിന് ലക്ഷ്യംവച്ചുള്ളതാണ് ഓപ്പറേഷന്‍ ശരണബാല്യമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ശബരിമലയിലും സമീപ പ്രദേശങ്ങളിലും തുടര്‍ച്ചയായി പരിശോധന നടത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കും. ശബരിമലയെ പൂര്‍ണമായും ശിശുസൗഹൃദമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം അനു എസ്.നായര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ അബീന്‍, പമ്പ സി.ഐ വിദ്യാധരന്‍, വടശേരിക്കര സി.ഐ ഡി.രാധാകൃഷ്ണപിള്ള എന്നിവര്‍ പരിശോധയ്ക്ക് നേതൃത്വം നല്‍കി. നിഷ മാത്യു, അക്ഷര കെ.ദാസ്, എം.ആര്‍ രഞ്ജിത്ത്, നീതു പ്രസാദ്, ആര്‍.വിഷ്ണുരാജ്, ജിനീഷ്, ലാലി വിജയന്‍, നീതു സോമന്‍, ഷിലി, രാജി, എസ്.ഐമാരായ ഗോപകുമാര്‍, കെ.സദാശിവന്‍, സന്തോഷ്, ജോബിന്‍ ജോര്‍ജ്, ചൈല്‍ഡ് ലൈന്‍, പെന്‍സില്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.