തിരുവനന്തപുരം: കാര്യവട്ടം എല്‍എന്‍സിപിഇ വെലോഡ്രോമില്‍ നടന്ന ദേശീയ ട്രാക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായി പത്താം തവണയാണ് കേരളം ഓവറോള്‍ ചാമ്പ്യന്മാരാകുന്നത്.
എട്ടു സ്വര്‍ണവും ഒന്‍പതു വെള്ളിയും അഞ്ച് വെങ്കലവും നേടിയ കേരളത്തിന് 91 പോയിന്റ്. 56 പോയിന്റ് നേടിയ മഹാരാഷ്ട്ര റണ്ണറപ്പ്. മഹാരാഷ്ട്രയ്ക്ക് അഞ്ച് സ്വര്‍ണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം. സര്‍വ്വീസസിന്റെ മലയാളി താരം പി. സനുരാജാണ് പുരുഷ സൈക്ലിസ്റ്റ്. ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നുള്ള ഡെബോറ വനിതാ സൈക്ലിസ്റ്റ് പട്ടം നേടി.
ഞായറാഴ്ച നടന്ന സമാപനച്ചടങ്ങില്‍ ഡിജിപി ലോക്നാഥ് ബെഹ്റ മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. താരങ്ങള്‍ക്കൊപ്പം ബെഹ്റ ക്രിസ്തുമസ് ആഘോഷത്തിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: