മറയൂര്‍: ചന്ദനമോഷണക്കേസില്‍ ഒരാള്‍ വനംവകുപ്പിന്റെ പിടിയിലായി. കാന്തല്ലൂര്‍ സ്വദേശി കന്നിമരുകനെയാണ് പിടികൂടിയത്. മൂന്നാഴ്ച മുന്‍പ് കൊല്ലംപാറയ്ക്കല് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന ചന്ദനം മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയില്‍ നിന്നും ചന്ദനം പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ മറയൂര്‍ പോലീസ് അപേക്ഷ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: