തൊടുപുഴ: രാത്രികാല പരിശോധനയ്ക്കിടെ മോഷണം നടത്തിയ ബൈക്കില്‍ കറങ്ങിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. രാമപുരം, പെരുമ്പള്ളിച്ചിറ, മുതലക്കോടം സ്വദേശികളായ മൂവര്‍ സംഘത്തെയാണ് ഇന്നലെ പുലര്‍ച്ചെ 1.45 ഓടെ പോലീസ് പിടികൂടുന്നത്. 17 വയസില്‍ താഴെ മാത്രം പ്രായമുള്ള ഇവരെ സംശയം തോന്നി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കേസ് പിടികൂടുന്നത്.
എസ്ഐ ജോബിന് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. മൂവരേയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. തൊടുപുഴയിലും പരിസര പ്രദേശത്തും വാഹനമോഷണം ഉള്‍പ്പെടെയുള്ളവ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പോലീസ് പരിശോധന ശക്തമാക്കിയതായും എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: