കുമളിയെ കുരുക്കാന്‍ നാല്‍ക്കാലികളും

Monday 26 December 2016 9:24 pm IST

കുമളി: കുമളിയിലെ ഗതാഗത കുരുക്ക് കൂട്ടാന്‍ കന്നുകാലികളും നഗരത്തില്‍. വാഹനങ്ങള്‍ക്ക് മുന്നില്‍ നിന്നും നാല്‍ക്കാലികള്‍ മാറാത്തത് ഡ്രൈവര്‍മാര്‍ക്ക് ദുരിതമാകുകയാണ്. ശബരിമല സീസണ്‍ കാലത്ത് മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്ക് ദേശീയപാതയില്‍ നിത്യ സംഭവമാണ്. ഇതിന് പരിഹാരം കണ്ടെത്താന്‍ സീസണ്‍ സമയത്തിന് മുന്‍പ് അസിസ്റ്റന്റ് കളക്ടര്‍ നേരിട്ട് എത്തി ട്രാഫിക് പരിഷകരങ്ങള്‍ നടപ്പാക്കാന്‍ വാഹന, പോലീസ് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ടൗണിന്പരിസരത്തെ തദ്ദേശവാസികളുടെ നാല്‍ക്കാലികള്‍  പെരിയാര്‍ വനത്തിലാണ് മേയുന്നത്. പശുക്കള്‍ കൂട്ടമായി വന്ന്  തീറ്റയെടുത്ത ശേഷം കുമളി ടൗണിലൂടെ അലഞ്ഞു നടക്കുന്നു. ഗതാഗത കുരുക്കില്ലാത്ത സന്ദര്‍ഭങ്ങളില്‍ പോലും നാല്‍ക്കാലികള്‍ വാഹങ്ങള്‍ക്കും , വഴിയാത്രക്കാര്‍ക്കും തടസമാകാറുണ്ട്. ശബരിമല സീസണ്‍ കാലത്ത് നാല്‍ക്കാലികള്‍ കൂട്ടത്തോടെ റോഡിലിറങ്ങുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്  മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസമാണ്. പലപ്പോഴും അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലെ  ലോവര്‍ ക്യാമ്പ് വരെ വാഹനങ്ങളുടെ നീണ്ട നിര കാണാം. നാല്കാലികളെ കെട്ടിയിട്ട് വളര്‍ത്തണം എന്ന പഞ്ചായത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പാലിക്കപ്പെടുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.