കൊയ്‌തെടുത്ത നെല്ല് വാങ്ങാന്‍ ആളില്ല കര്‍ഷകര്‍ പ്രതിസന്ധിയില്‍

Monday 26 December 2016 10:21 pm IST

കടുത്തുരുത്തി: കൊയ്‌തെടുത്ത നെല്ല് വാങ്ങാന്‍ ആളില്ലാതെ വന്നതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കല്ലറ മുണ്ടാര്‍ കങ്ങഴ എട്ട് പാടശേഖരങ്ങളില്‍ നിന്ന് കൊയ്‌തെടുത്ത 850 ഓളം ടണ്‍ നെല്ലാണ് വാങ്ങാന്‍ ആളില്ലാതെ വന്നതോടെ കുട്ടിയിട്ടിരിക്കുന്നത്. സര്‍ക്കാര്‍ എല്‍പ്പിച്ചിരിക്കുന്ന മില്ലുടമകളുടെ ഇടനിലക്കാരാണ് പ്രതിസന്ധിക്ക് കാരണം. നുറ് കിലോനെല്ലിന് 10 കിലോ നെല്ല് സൗജന്യതൂക്കം (താര)നല്‍കണമെന്നാണ് ഇടനിലക്കാരുടെ ആവശ്യം. അന്യായമായ ഈ ആവശ്യത്തോട് വഴങ്ങാന്‍ കര്‍ഷകര്‍ തയാറാകാതെ വന്നതോടെയാണ് കഴിഞ്ഞ പത്തുദിവസമായി പതിരുകളഞ്ഞ നെല്ല് പാടത്ത് കുട്ടിയിട്ടിരിക്കുന്നത്. നൂറ് കിലോനെല്ലിന് അഞ്ച് കിലോ നെല്ല് നല്‍കാമെന്ന് കര്‍ഷകര്‍ സമ്മതിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ഇടനിലക്കാര്‍ കൂട്ടാക്കിയിട്ടില്ല. മില്ലുടമകളുടെ കൊള്ള ലാഭത്തിന് വേണ്ടിയാണ് എജന്റുമാര്‍ വിലപേശുന്നത്. കര്‍ഷകരുടെ ആവശ്യം ജില്ലാ കളക്ടറെ അറിയിക്കുമെന്ന് കൃഷി ഓഫിസര്‍ പറഞ്ഞു. കുട്ടനാടന്‍ പ്രദേശങ്ങളില്‍ നിന്ന് മുമ്പ് നെല്ല് സംഭരിച്ചപ്പോള്‍ മൂന്നര കിലോ നെല്ലാണ് താര നല്‍കിയത്. തങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ നെല്ല് സൗജന്യമായി നല്‍കാന്‍ കഴിയില്ലെന്നാണ് കര്‍കര്‍ പറയുന്നത്. ഒരേക്കര്‍ കൃഷിയുടെ ചെലവ് കാല്‍ ലക്ഷത്തോളം രുപയാണ്. ഇരുപതും മുപ്പതും ഏക്കര്‍ കൃഷി ചെയ്തിട്ടുള്ള കര്‍ഷകര്‍ ഭാര്യയുടെ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ ഉപയോഗപ്പെടുത്തിയാണ് കൃഷിയിറക്കിയിരിക്കുന്നത്. വേനല്‍മഴ പെയ്താല്‍ നെല്ല് മുളക്കുന്ന സാഹചര്യം ഉണ്ടാവുകയും, മില്ലുകാര്‍ പറയുന്നവിലക്ക് നെല്ല്‌കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതമാവുകയും ചെയ്യും. ഇതാണ് ഇടനിലക്കാരുടെ ലക്ഷ്യം. കര്‍ഷകരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി വേണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.