മണ്ഡല മഹോത്സവത്തിന് സമാപനം; ശബരിമല നട അടച്ചു

Monday 26 December 2016 10:29 pm IST

ശബരിമലയില്‍ തങ്കയങ്കിയടങ്ങിയ പേടകം ക്ഷേത്ര ശ്രീകോവിലിലേക്ക് തന്ത്രി കണ്‌രര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ഏറ്റുവാങ്ങുന്നു

പത്തനംതിട്ട: ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മണ്ഡലപൂജകള്‍ പൂര്‍ത്തിയായി. ഇന്നലെ ഉച്ചയ്ക്ക് 12നും 12.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ആറന്മുളയില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവന്ന തങ്കഅങ്കി ഭഗവാന് ചാര്‍ത്തിയാണ് മണ്ഡലപൂജ നടത്തിയത്.

തന്ത്രി കണ്ഠരര് രാജീവരരുടേയും മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും കാര്‍മികത്വത്തിലായിരുന്നു പ്രത്യേകപൂജകള്‍. തുടര്‍ന്ന് കളഭാഭിഷേകത്തിന് ശേഷം ഉച്ചയ്ക്ക് 12.30 ഓടെ നട അടച്ചു. വൈകിട്ട് അഞ്ചിന് തിരുനട തുറന്നപ്പോഴും ദര്‍ശനത്തിനായി ഭക്തരുടെ നീണ്ടനിര ദൃശ്യമായിരുന്നു.

മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിസമാപ്തികുറിച്ച് രാത്രി 10ന് നട അടച്ചു. മകരവിളക്ക് മഹോത്സവത്തിനായി അയ്യപ്പസന്നിധി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.