കോട്ടയം: ശബരിമലയില്‍ വര്‍ധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങള്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം.മാണി. മകരവിളക്കിനു മുമ്പ് സന്നിധാനത്തെ സൗകര്യങ്ങള്‍ സര്‍ക്കാര്‍ വര്‍ധിപ്പിക്കണം.
സന്നിധാനത്ത് കുറ്റമറ്റ രീതിയില്‍ ദര്‍ശനം നടത്താനുള്ള ചുമതല ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. സന്നിധാനത്തെ ആശുപത്രിയില്‍ അടിയന്തിര ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടു. സന്നിധാനത്തെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് അപകടത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചത്. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: