കോട്ടയം: തപസ്യകലാസാഹിത്യവേദിയുടെയും കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ ജന്മദിനം 30ന് വൈകിട്ട് 4.30ന് കോട്ടയം പബ്ലിക് ലൈബ്രറിയിലെ അക്ഷരശില്‍പ്പത്തിന്റെ മുന്പില് ആഘോഷിക്കും. തപസ്യ ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്യും.
പ്രസരം സംസ്കൃത സമാജം പ്രസിഡന്റ് ഡോ.പി.വി. വിശ്വനാഥന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. എം. ജി.യൂണിവേഴ്സിറ്റി യോഗ ആന്റ് നേച്ചറോപ്പതി ഫാക്കല്‍റ്റി ഡോ.എം.ആര്.ഗോപാലകൃഷ്ണന് മലയാള ഭാഷാ പ്രതിജ്ഞ നല്‍കും. മലയാള ഭാഷാ അദ്ധ്യാപകന് തിരുവഞ്ചൂര്‍ ശേഖരപ്പണിക്കരെ തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണന് ആദരിക്കും. സിഎംഎസ് കോളേജ് മലയാളവിഭാഗം മേധാവി ഡോ.ബാബു ചെറിയാന് , കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി സി.ജി.വാസുദേവന്‍ നായര്‍, തപസ്യ ജില്ലാ സെക്രട്ടറി ജയദേവ്.വി.ജി , യൂണിറ്റ് പ്രസിഡന്റ് ആര്.സുരേന്ദ്രലാല്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: