തിരുവനന്തപുരം: റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ ചോരയില്‍ മുക്കി കൊല്ലാനുള്ള ശ്രമമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരം രണ്ടാംഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിരാഹാരസമരം ആരംഭിച്ച യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബുവിനെ കുമ്മനം ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വാവ, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, ജില്ലാ നേതാക്കളായ പാപ്പനംകോട് സജി, പൂന്തുറ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ നിരാഹാര സമര പന്തലിലെത്തി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്.എസ്.രാജീവിനെ കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: