കേന്ദ്ര മന്ത്രിസഭ പുനഃസംഘടന തിങ്കളാഴ്ച നടന്നേക്കും

Saturday 9 July 2011 11:44 am IST

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടന തിങ്കളാഴ്ച നടക്കുമെന്നു റിപ്പോര്‍ട്ട്. പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പുനഃസംഘടന സംബന്ധിച്ച് ഡി.എം.കെ നേതാവ് എം. കരുണാനിധിയുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി. ദയാനിധി മാരനും രാജയ്ക്കും പകരം പ്രതിനിധികള്‍ വേണ്ടെന്ന നിലപാടാണെന്നു ഡി.എം.കെ വൃത്തങ്ങള്‍. റെയില്‍‌വേ മന്ത്രി സ്ഥാനത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നു പുതിയ ആളെ നിയമിക്കും. ഇപ്പോള്‍ പ്രധാനമന്ത്രിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.