തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; നില ഗുരുതരം

Tuesday 27 December 2016 10:27 am IST

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. തൃച്ചംബരം പറമ്പന്‍ ഹൗസില്‍ രജീഷിനാണ് (30) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഇയാളെ ഗവ.റസ്റ്റ് ഹൗസിന് സമീപം വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുകാലുകള്‍ക്കും പുറത്തുമാണ് വെട്ടേറ്റിരിക്കുന്നത്. രജീഷിനെ മംഗളൂരുവിലെ എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വൈകിയിട്ടും രജീഷ് വീട്ടിലെത്തി കാണാത്തതിനാല്‍ ഓട്ടോറിക്ഷയില്‍ അന്വേഷിച്ചിറങ്ങിയ സഹോദരന്‍ ഉമേഷാണ് വെട്ടേറ്റ് ചോരയില്‍കുളിച്ച നിലയില്‍ റോഡരികില്‍ കിടക്കുന്നതായി കണ്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.