യുവാവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച സംഭവം; പ്രതികളെ പിടികൂടാതെ പോലീസും സിപിഎമ്മും ഒത്തുകളിക്കുന്നു

Tuesday 27 December 2016 11:27 am IST

തിരൂര്‍: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാതെ പോലീസ് സിപിഎമ്മുമായി ഒത്തുകളിക്കുന്നു. 23നാണ് സംഭവം രാത്രി വീട്ടിലേക്ക് പോകുന്ന വഴി ആര്‍എസ്എസ് തിരുന്നാവായ താലൂക്ക് ശാരീരിക് ശിക്ഷണ്‍പ്രമുഖ് കാര്‍ത്താംപുറത്ത് ബാബുവിനെ ഒരുസംഘം സിപിഎമ്മുകാര്‍ തട്ടികൊണ്ടു പോയത്. അജ്ഞാതകേന്ദ്രത്തിലെത്തിച്ച് ആറുമണിക്കൂര്‍ തുടര്‍ച്ചായി മര്‍ദ്ദിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഇളയാട്ടില്‍ സതീഷ്‌കുമാറും വാര്‍ഡ് മെമ്പര്‍ സുധീഷും അടങ്ങിയ സംഘമാണ് തന്നെ തട്ടികൊണ്ടുപോയതെന്ന് ബാബു പോലീസ് മൊഴികൊടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ കുറിച്ച് കൃത്യമായ അറിവുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ സിപിഎമ്മും പോലീസും ഒത്തുകളിക്കുന്നെന്ന് ആരോപണം ശക്തമാക്കുകയാണ്. മംഗലം പഞ്ചായത്തില്‍ ആര്‍എസ്എസ്-ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ക്കു നേരേ ഇതിനു മുമ്പും സിപിഎം നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപടികള്‍ നടത്തുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.